കൊച്ചി: തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ എന്നീ മുന്നണികള്‍ അവരുടെ മദ്യനയം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഒമ്പതിന് ഉച്ചകഴിഞ്ഞ് നാലിന് അങ്കമാലി ടൗണ്‍ കപ്പേള ജംഗ്ഷന് സമീപം കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യവിരുദ്ധ എകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ നില്പ് സമരം നടത്തുമെന്നു പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ഷൈബി പാപ്പച്ചന് അറിയിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ സമരം ഉദ്ഘാടനം ചെയ്യും.