കൊച്ചി: പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് ഏകീകൃത സോഫ്റ്റ്വെയര് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെയുള്ള ഹർജിയിൽ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റാണ് ഹർജി നല്‍കിയത്. ഹര്‍ജിക്കാര്‍ 2005-06 മുതല്‍ സ്വന്തം സോഫ്റ്റ്വെയറാണ് ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ 1611 പ്രാഥമിക സഹകരണ സംഘങ്ങളും സ്വന്തം സോഫ്റ്റ്വെയറുകളാണ് ഉപയോഗിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.