സസ്പെൻസ് നിറച്ച് "ദി പ്രീസ്റ്റ്' ന്റെ ടീസർ. മമ്മൂട്ടിയും മഞ്ജു വാര്യരും ഒരുമിച്ചെത്തുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. സിനിമ താരങ്ങളുടെ ഫേസ്ബുക്കിലൂടെയാണ് വ്യാഴാഴ്ച വൈകുന്നേരം ഏഴിനാണ് ടീസർ പുറത്തുവിട്ടത്.നവാഗതനായ ജോഫിന്‍ ടി. ചാക്കോയാണ് ചിത്രത്തിന്റെ സംവിധായകൻ.
പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ വൈദികനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. നിഖില വിമൽ, മോണിക്ക എന്നിവർക്കും ചിത്രത്തിൽ മുഴുനീള വേഷമുണ്ട്. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ദീപു പ്രദീപും ശ്യാം മോനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.