കോഴിക്കോട്: ഡിസിസി സാധ്യതാ പട്ടികയിലുള്‍പ്പെട്ട നടന് ധര്മജന് ബോള്‍ഗാട്ടിക്കെതിരേ ബാലുശേരി മണ്ഡലം കമ്മിറ്റിയുടെ പേരില്‍ പുറത്തുവന്ന വ്യാജകത്തുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അന്വേഷണം നടത്തുന്നു.
ബാലുശേരിയില്‍ ധര്‍മജനെ മത്സരിപ്പിച്ചാല്‍ നടി ആക്രമിക്കപ്പെട്ട കേസ് ചര്‍ച്ചയാകുമെന്നും മുന്നണിക്ക് മറുപടി പറയേണ്ടി വരുമെന്നും ഇത് യുഡിഎഫിന് ആക്ഷേപകരമാണെന്നുമാണ് പുറത്തുപ്രചരിച്ച കത്തിലുള്ളത്. യുഡിഎഫ് യോഗതീരുമാനമെന്ന രീതിയില്‍ കെപിസിസിക്കുള്ള പരാതി രൂപേണയാണ് കത്ത് പുറത്തിറങ്ങിയത്.