തിരുവനന്തപുരം: സിപിഎമ്മിൽ സ്ഥാനാർഥി നിർണയം പൂർത്തിയാകുന്പോൾ രണ്ടു പ്രമുഖ നേതാക്കളുടെ ഭാര്യമാർ മത്സരരംഗത്ത്. മന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ.പി.കെ. ജമീല തരൂരിൽ മത്സരിക്കും ആരോഗ്യവകുപ്പ് മുൻ ഡയറക്ടറായ ജമീല ആർദ്രം മിഷൻ പദ്ധതിയുടെ മാനേജ്മെന്റ് കൺസൾട്ടന്റായി പ്രവർത്തിക്കുന്നു. എൽഡിഎഫ് കൺവീനറുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്റെ ഭാര്യയും കോളജ് അധ്യാപികയുമായ ആർ. ബിന്ദു ഇരിങ്ങാലക്കുടയിൽ സ്ഥാനാർഥിയാകും. തൃശൂർ മുൻ മേയറായിരുന്നു ബിന്ദു.