കിഴക്കമ്പലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലും മത്സരിക്കുമെന്നു ട്വന്റി 20 ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ്. നാളെ വൈകുന്നേരം ആറിന് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി 20 യുടെ ശക്തികേന്ദ്രമായ കുന്നത്തുനാട്ടിൽ ആരെ നിർത്തിയാലും വൻ വിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.