ആലപ്പുഴ: കുട്ടനാട് സീറ്റ് എൻസിപിക്ക് തന്നെയെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരൻ. പാർട്ടി ആലപ്പുഴ ജില്ലാ നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. എൻസിപി മൂന്നു സീറ്റുകളിൽ മത്സരിക്കും.
അവ ഏതൊക്കെയെന്നും സ്ഥാനാർഥികൾ ആരൊക്കെയെന്നും എൽഡിഎഫ് യോഗത്തിനുശേഷം അറിയിക്കും. പാലാ സീറ്റ് ലഭിക്കാത്തത് വലിയ നഷ്ടമാണ്. പാർട്ടിയിൽ എ.കെ ശശീന്ദ്രനെതിരെ യാതൊരു നീക്കവും നടക്കുന്നില്ലെന്നും ടി.പി പീതാംബരൻ പറഞ്ഞു.