തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിസഭയിലെ മൂന്നുപേർക്കും സ്പീക്കർക്കും ഡോളർകടത്തിൽ പങ്കുണ്ടെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം അതീവ ഗുരുതരമാണെന്നും രാജ്യദ്രോഹക്കുറ്റം നടത്തിയ ഇവരെ ചോദ്യം ചെയ്യണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തെളിവ് ശേഖരിക്കാനോ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനോ കേന്ദ്ര അന്വേഷണ ഏജൻസികൾ ഇതുവരെ തയാറാകാതിരുന്നതിനു പിന്നിലും ദുരൂഹതയുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.