കൊച്ചി: തുടര്‍ച്ചയായ ആറാം ദിവസവും മാറ്റമില്ലാതെ ഇന്ധനവില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 91.52 രൂപയിലും ഡീസല്‍ 86.10 രൂപയിലും തുടരുമ്പോള്‍ തിരുവനന്തപുരത്ത് പെട്രോളിന് 93.05 രൂപയും ഡീസലിന് 87.54 രൂപയുമാണ്. കഴിഞ്ഞ ശനിയാഴ്ച പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയും വര്‍ധിച്ചതിനു പിന്നാലെയാണു ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്.