കൊച്ചി: പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന കണ്‍സള്‍ട്ടന്‍സി കമ്പനിയെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ നടപടിക്ക് അനുവദിച്ച സ്റ്റേ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഹൈക്കോടതി നീട്ടി.
കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കമ്പനി നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം. സ്വപ്ന സുരേഷിനെ മതിയായ പരിശോധന നടത്താതെ സ്പേസ് പാര്‍ക്കില്‍ നിയമിച്ചതു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഈ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയത്. ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാര്‍ വിശദീകരണം സമര്‍പ്പിച്ചു. ഇതിനു മറുപടി നല്കാന് സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി മാറ്റുകയായിരുന്നു.