കൊച്ചി: ഇറാക്കിന്റെ മണ്ണില്‍ സ്നേഹസന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പയെത്തുമ്പോള്‍ സാക്ഷ്യം വഹിക്കാന്‍ മലയാളി സന്യാസിനിമാരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തുന്ന സിഎംസി സന്യാസിനിമാരാണു പാപ്പയുടെ സന്ദര്‍ശനത്തിന്റെ ഭാഗമാകുന്നത്.
കേരളത്തിലെ വിവിധ സിഎംസി പ്രോവിന്‍സുകളില്‍ നിന്നുള്ള സിസ്റ്റര്‍ ദീപ ഗ്രെയ്സ്, സിസ്റ്റര്‍ അന്ന ജോര്‍ജ്, സിസ്റ്റര്‍ റോസ്മേരി, സിസ്റ്റര്‍ ടെസ് മരിയ, സിസ്റ്റര്‍ വിനയ, സിസ്റ്റര്‍ ആന്സില എന്നിവര്‍ക്കാണു നാളെ എര്ബില് പട്ടണത്തില്‍ പാപ്പായുടെ സന്ദര്‍ശനത്തിലും ദിവ്യബലിയിലും പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ കിര്‍കുക്ക് അതിരൂപതയിലും സാമന്തരൂപതയായ സുലൈമാനിയയിലുമാണ് ഇവര്‍ സേവനം ചെയ്യുന്നത്.
കിര്‍കുക്ക് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് മിര്ക്കിസും ബിഷപ്പുമാരും പാപ്പായെ സ്വീകരിക്കാനെത്തും.
പാപ്പാ ഇറാക്കില്‍ എത്തുന്നതറിഞ്ഞതു മുതല്‍ സന്ദര്‍ശന പരിപാടികള്‍ വിജയകരമാകുന്നതിനായി ദിവസവും പ്രത്യേക പ്രാര്‍ഥനയും ആരാധനയും നടത്തിയിരുന്നുവെന്നു സിസ്റ്റര്‍ ദീപ ഗ്രെയ്സ് ‘ദീപിക’യോടു പറഞ്ഞു.
വലിയ സന്തോഷത്തോടെയാണു ഈ അവസരത്തെ കാണുന്നത്. ഏതാനും നാളുകള്‍ക്കു മുമ്പ് എര്‍ബിലില്‍ ഐഎസി ആക്രമണം ഉണ്ടായപ്പോള്‍ പാപ്പായുടെ സന്ദര്‍ശനം ഒഴിവാകുമോ എന്ന ആശങ്കയുണ്ടായിരുന്നു.
കോവിഡ്, സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി സന്യാസിനിമാര്‍ എര്‍ബിലില്‍ എത്തി. അവിടുത്തെ മലയാളികളായ ഏതാനും ഹോളിക്രോസ് സന്യാസിനിമാരും നഴ്സുമാരും പാപ്പായുടെ ദിവ്യബലിയില്‍ പങ്കെടുക്കാനെത്തുന്നുണ്ട്.
സിജോ പൈനാടത്ത്