കോട്ടയം: ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങളെ സിവിൽ സർവീസിലേക്ക് ആകർഷിക്കുന്നതിനായി “ലിറ്റിൽ സ്റ്റാർ ഓപ്പറേഷൻ’’ എന്ന പേരിൽ വിദ്യാഭ്യാസ സഹായ പദ്ധതി ആരംഭിച്ചു. അർഹതയുള്ള അതിരൂപതയിലെ ബിരുദ ധാരികളായ യുവതി യുവാക്കൾക്ക് പദ്ധതിയിൽ ചേരാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച പരിശീലനം നൽകാൻ കോച്ചിംഗ് സെന്ററുകളുമായി ധാരണയിലെത്തിയതായും തെരഞ്ഞെടുക്കപ്പെടുന്നവരിൽ അർഹതപ്പെട്ടവർക്ക് സാന്പത്തിക സഹായം നൽകുന്നതെന്ന് അതിരൂപത ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിൽക്കളം അറിയിച്ചു.
പരിശീലനപരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അതിരൂപതാംഗങ്ങൾക്ക് പ്രവാസി അപ്പസ്തലേറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ (pravasiapostolate.blogspot.com/2021/01/blog-post_19.html) പേര് രജിസ്റ്റർ ചെയ്യുകയോ, അതിരൂപത പ്രവാസി അപ്പസ്തലേറ്റിന്റെ ഓഫീസുമായി (+91 92074 70117) ബന്ധപ്പെടുകയും ചെയ്യാം. പ്രവാസി അപ്പസ്തലേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിജോ മാറാട്ടുകുളം, സിബി വാണിയപ്പുരക്കൽ, മാത്യു മണിമുറി, ഷാജി ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകും.