കൊച്ചി: കാലിക്കറ്റ് സര്‍വകലാശാലാ നിയമനങ്ങളിലെ സംവരണത്തിന്റെ ഊഴം വ്യക്തമാക്കുന്ന റിസര്‍വേഷന്‍ റോസ്റ്റര്‍ രഹസ്യമാക്കി പിന്‍വാതില്‍ നിയമനം നടത്തുന്നെന്നാരോപിച്ച് സിന്‍ഡിക്കേറ്റംഗം ഡോ. പി. റഷീദ് മുഹമ്മദ് നല്കിയ ഹര്‍ജി ഹൈക്കോടതി മാര്‍ച്ച് 15 നു പരിഗണിക്കാനായി മാറ്റി.
റിസര്‍വേഷന്‍ റോസ്റ്ററിന്റെ പകര്‍പ്പിനുവേണ്ടി ഹര്ജിക്കാരന് നല്കിയ അപേക്ഷ, റോസ്റ്റര്‍ രഹസ്യസ്വഭാവമുള്ളതാണെന്ന് വ്യക്തമാക്കി നിരസിച്ചിരുന്നു. ജനുവരി 30 ലെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ റിസര്‍വേഷന്‍ റോസ്റ്റര്‍ അംഗീകരിച്ചതായി മിനിട്സില്‍ പറയുന്നുണ്ടെങ്കിലും റോസ്റ്റര്‍ ഹാജരാക്കാതെയാണ് തീരുമാനമെടുത്തതെന്ന് ഹര്‍ജിയില്‍ പറയുന്നു.