പാലക്കാട്: ജില്ലാ കോണ്ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുൻ ഡിസിസി പ്രസിഡന്റ് എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാൻ കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ ഇന്നു പാലക്കാട്ടെത്തും.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ ഗോപിനാഥിനെ വിളിച്ച് തിടുക്കത്തിൽ തീരുമാനമെടുക്കരുതെന്ന് അഭ്യർഥിച്ചിരുന്നു. എന്നാൽ, പെരിങ്ങോട്ടുകുറുശി പഞ്ചായത്ത് അംഗങ്ങളെയടക്കം രാജിവയ്പിച്ച് മുന്നോട്ടുപോകുമെന്ന ഭീഷണി ഉയർത്തിയാണ് ഗോപിനാഥിന്റെ സമ്മർദം. ഡിസിസി പ്രസിഡന്റ് സ്ഥാനം ഉന്നം വച്ചാണ് ഗോപിനാഥിന്റെ നീക്കങ്ങളെന്നാണ് സൂചന.