തിരുവനന്തപുരം: ‘നാടുനന്നാകാൻ യുഡിഎഫ്’ എന്ന പ്രചാരണവാചകവുമായി നിയമസഭാ തെരഞ്ഞെടുപ്പിന് യുഡിഎഫ്. കോണ്‍ഗ്രസിന്റെയും യുഡിഎഫിലെ ഘടകകക്ഷി നേതാക്കളുടേയും സാന്നിധ്യത്തിൽ കെപിസിസി ആസ്ഥാനത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പ്രചാരണവാചക പ്രഖ്യാപനം നടത്തി. ‘സംശുദ്ധം സദ് ഭരണം’ എന്നതാണു ലക്ഷ്യമെന്നും ഐശ്വര്യകേരളത്തിനായി വോട്ട് ചെയ്യാം എന്നതാണ് അഭ്യർഥനയെന്നും ചെന്നിത്തല പറഞ്ഞു.
മാറ്റം വേണമെന്നു ജനങ്ങൾ ആഗ്രഹിക്കുന്നു. അഞ്ച് വർഷമായി എല്ലാ മേഖലകളും നിശ്ചലമാണ്. പിണറായി സർക്കാർ നടത്തിയ അഴിമതികൾ, സ്വജനപക്ഷപാതം, അനധികൃത നിയമനങ്ങൾ, സർക്കാരിന്റെ കെടുകാര്യസ്ഥത, മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി ഉയർന്ന കള്ളക്കടത്ത് ഉൾപ്പെടെയുള്ള ആരോപണങ്ങളെല്ലാം യു ഡിഎഫ് പ്രചാരണ വിഷയമാക്കും.
കഴിഞ്ഞ ആറു മാസം പി ആർ ഡിയെ ഉപയോഗി ച്ച് സർക്കാർ നടത്തിയ തെറ്റായ പ്രചാരണങ്ങളെ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടുക എന്നതും യുഡിഎഫ് ലക്ഷ്യം വയ്ക്കുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാൽ ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഒരു പോസീറ്റീവ് കാന്പയിനും യുഡിഎഫ് നടത്തുമെന്നു പ്രതിപക്ഷനേതാവ് പത്രസമ്മേളനത്തിൽ പറഞ്ഞു.