തെരഞ്ഞെടുപ്പ് കാലത്ത് ഇഡിയെ കൂട്ടുപിടിച്ച് കേന്ദ്രധനമന്ത്രി രാഷ്ടീയം കളിക്കുകയാണ്. ഉത്തരേന്ത്യയിൽ കോൺഗ്രസിനെ വിരട്ടുന്നതുപോലുള്ള കളികളൊന്നും ബിജെപി കേരളത്തിലിറക്കേണ്ട. കിഫ്ബിയെ ഒരു ചുക്കും ചെയ്യാൻ ഇഡിക്കാവില്ല. ഏറ്റുമുട്ടാനാണ് ഭാവമെങ്കിൽ നേരിടുക തന്നെ ചെയ്യും. കിഫ്ബി മസാല ബോണ്ടിൽ ക്രമക്കേടുണ്ടെന്ന പശ്ചാത്തലത്തിൽ ഇഡി കേസെടുത്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി തോമസ് ഐസക്.