കോഴിക്കോട്: സൂപ്പര്‍ സ്റ്റാറുള്പ്പെടെയുള്ളവരടങ്ങിയ ബിജെപി സ്ഥാനാര്‍ഥി പട്ടിക ഏഴിനു കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് മുന്നിലെത്തും. വിജയയാത്രയുടെ സമാപനചടങ്ങിന് എത്തുന്പോഴാണ് അമിത് ഷായ്ക്ക് പട്ടിക നല്‍കുക.
ഏഴിനു തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗവും കോര്‍കമ്മിറ്റി യോഗവും ചേരുന്നുണ്ട്. കോര്‍ കമ്മിറ്റിയില്‍ അമിത്ഷാ പങ്കെടുക്കും. ഈ യോഗത്തിലാണ് പട്ടിക സമര്‍പ്പിക്കുന്നത്. തുടര്‍ന്ന് ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തി തൊട്ടടുത്ത ദിവസം സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഡല്‍ഹിയില്‍ എത്തും. പാര്‍ലമെന്ററി ബോര്‍ഡ് മുമ്പാകെ പട്ടിക സമര്‍പ്പിക്കുകയും അംഗീകാരം നേടുകയും ചെയ്യും.