കോഴിക്കോട്: ജില്ലയിലെ സിപിഎം സ്ഥാനാർഥികളുടെ സാധ്യതാപട്ടിക പുറത്തിറക്കി. 13 സീറ്റുകളില്‍ ആറിടത്ത് സിപിഎം നേരിട്ട് മല്‍സരിക്കും.കുന്നമംഗലം , കൊടുവള്ളി മണ്ഡലങ്ങൾ സിപിഎം സ്വതന്ത്രര്‍ക്കും ബാക്കി അഞ്ച് സീറ്റുകള്‍ ഘടകകക്ഷികള്‍ക്കും വീതിച്ചുനല്‍കും.
ബേപ്പൂര്‍ , കോഴിക്കോട് നോര്‍ത്ത്, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശേരി, തിരുവമ്പാടി എന്നീ മണ്ഡലങ്ങളിലാണ് സിപിഎം മല്‍സരിക്കുക. പേരാമ്പ്രയില്‍ മന്ത്രി ടി.പി.രാമകൃഷ്ണനും കോഴിക്കോട് നോര്‍ത്തില്‍ എ. പ്രദീപ് കുമാറും തുടര്‍ന്നും മല്‍സരിക്കും.
ബേപ്പൂരില്‍ ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി മുഹമ്മദ് റിയാസിനെ മാത്രമാണ് പരിഗണിക്കുന്നത്. തിരുവമ്പാടിയില്‍ താമരശേരി ഏരിയാകമ്മറ്റി അംഗം ഗിരീഷ് ജോണാവും മല്‍സരിക്കുക. കൊയിലാണ്ടിയില്‍ കെ.ദാസന് എംഎല്‍എയുടേയും കണ്‍സ്യൂമര്‍ഫെഡ് എംഡി എം. മെഹബൂബിന്റെയും പേരുകളാണ് പരിഗണിക്കുന്നത്. ബാലുശേരിയില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിന് ദേവ്, കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഇ. രമേഷ് ബാബു എന്നിവരുടെ പേരുകൾ പരിഗണനയിൽ.