തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് വാക്സിൻ സ്വീകരിച്ചു. ഇന്നലെ തിരുവനന്തപുരത്ത് തൈക്കാടുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ കോവിഡ് വാക്സിനേഷൻ സെന്ററിൽ നിന്നാണ് അദ്ദേഹം വാക്സിനെടുത്തത്.
കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിൽ ആശങ്ക വേണ്ടെന്നും എല്ലാവരും വാക്സിൻ കുത്തിവയ്പ്പിനായി മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സിൻ സ്വീകരിച്ച ശേഷം അരമണിക്കൂർ കഴിഞ്ഞു സെന്ററിൽ നിന്നും പുറത്തുവന്ന ശേഷം തന്റെ അനുഭവം അദ്ദേഹം പങ്കുവച്ചു. ന്ധചില ഇഞ്ചക്ഷന് ഒരു ചെറിയ നീറ്റലുണ്ടാകുമല്ലോ. ഇതിനതുപോലും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപൂർവം ചിലരെങ്കിലും വാക്സിനേഷനെതിരെ പ്രചാരണം നടത്തുന്നുണ്ട്. ജനം അത് അംഗീകരിച്ചിട്ടില്ല. എല്ലാവരും മുന്നോട്ട് വരണം.ആരും ശങ്കിച്ച് നിൽക്കേണ്ടതില്ല.
വാക്സിനേഷനെതിരെയുള്ള പ്രചാരണം നാട് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാര്യ കമലയും മുഖ്യമന്ത്രിക്കൊപ്പം വാക്സിനെടുത്തു.