കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടന് ഫഹദ് ഫാസിലിനു പരിക്കേറ്റു. ഏലൂരിനടത്തുള്ള ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയ സെറ്റില്‍ മലയന്‍കുഞ്ഞ് എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയായിരുന്നു അപകടം. ഫഹദിന്റെ മൂക്കിനാണ് പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.