കൊച്ചി: തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോ അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതു വരെ കാത്തിരിക്കാന്‍ ഫിലിം ചേംബര്‍ തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. സര്‍ക്കാരുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നു കേരള ഫിലിം ചേംബര്‍ പ്രസിഡന്റ് കെ. വിജയകുമാര്‍ പറഞ്ഞു.
സെക്കന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ റിലീസിനു പ്രതീക്ഷിച്ചിരുന്ന പ്രധാന മലയാള സിനിമകള്‍ ഈയാഴ്ചയും തിയറ്ററിലെത്തില്ല. അതേസമയം ഏതാനും ചില മലയാള ചിത്രങ്ങളും ഇതരഭാഷാ ചിത്രങ്ങളും പ്രദര്‍ശനം തുടരും.
നിയന്ത്രണങ്ങളോടെയുള്ള പ്രദര്‍ശനം വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നു യോഗം ചൂണ്ടിക്കാട്ടി. നിലവില്‍ വിനോദനികുതി ഇളവ് മാര്‍ച്ച് 31 വരെയാണ് നല്‍കിയിരുന്നത്. ഇളവുകള്‍ മാര്‍ച്ച് 31നു ശേഷവും തുടരണമെന്നും യോഗം ആവശ്യപ്പെട്ടു.