കൊച്ചി: കേന്ദ്രാനുമതിയില്ലാതെ കിഫ്ബി(കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) മസാല ബോണ്ട് ഇറക്കി വിദേശഫണ്ട് സ്വീകരിച്ചതിനു കിഫ്ബിക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു.
ഫെമ നിയമം ലംഘിച്ചതിനാണു കേസ്. കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് നടന്നെന്നു ബോധ്യപ്പെട്ട പശ്ചാത്തലത്തിൽ കേസെടുക്കുകയായിരുന്നു.
ചോദ്യംചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ടു കിഫ്ബി സിഇഒ കെ.എം. ഏബ്രഹാമിനും ഡെപ്യൂട്ടി സിഇഒയ്ക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. കിഫ്ബി അക്കൗണ്ടുള്ള ആക്സിസ് ബാങ്കിനും നോട്ടീസ് നല്കി. ആക്സിസ് ഹോള്‍സെയില്‍ ബാങ്കിംഗ് മേധാവിക്കാണു നോട്ടീസ് നല്‍കിയത്. അടുത്തയാഴ്ച ഇവര്‍ ചോദ്യംചെയ്യലിനു ഹാജരാകണം.
മസാല ബോണ്ട് വഴി 2,150 കോടി രൂപ സമാഹരിക്കുന്നതിനു സര്‍ക്കാര്‍ അനുമതി വാങ്ങിയിരുന്നോ എന്ന വിവരം റിസര്‍വ് ബാങ്കിനോട് ഇഡി ആരാഞ്ഞിരുന്നു. ഇതു വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചാണോ എന്ന വിവരവും അന്വേഷണപരിധിയില്‍ വരും. കിഫ്ബിക്കുവേണ്ടി മസാലബോണ്ടിൽ ആരെല്ലാം നിക്ഷേപിച്ചെന്ന വിവരങ്ങളും അന്വേഷിക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കിഫ്ബിക്കെതിരേ ഇഡി കേസെടുത്തത് എൽഡിഎഫിനു തിരിച്ചടിയാണ്. പ്രതിപക്ഷത്തിനു കേസ് നല്ലൊരു പ്രചാരണായുധവുമാകും. കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് നിയമസഭയിൽ വയ്ക്കും മുന്‍പു പരസ്യപ്പെടുത്തിയ സംഭവത്തിൽ ധനമന്ത്രി തോമസ് ഐസക് വിവാദത്തിൽ കുടുങ്ങിയിരുന്നു. നിയമസഭാ കമ്മിറ്റി മന്ത്രിയെ വിളിച്ചുവരുത്തി വിശദീകരണം തേടുകയും ചെയ്തിരുന്നു.