തിരുവനന്തപുരം: പെട്രോൾ, ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് മോട്ടോർ വാഹന സംയുക്ത സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഇന്നലെ നടത്തിയ വാഹന പണിമുടക്ക് പൂർണം. സ്വകാര്യ ബസുകൾ, ഓട്ടോകൾ എന്നിവ പണിമുടക്കിൽ പങ്കെടുത്തു.
കെഎസ്ആർടിസി കുറച്ചു സർവീസുകൾ നടത്തി. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. രാവിലെ ആറിന് ആരംഭിച്ച പണിമുടക്ക് വൈകുന്നേരം ആറിന് അവസാനിച്ചു. തൊഴിലാളികൾ ഏജീസ് ഓഫീസിലേക്ക് മാർച്ച് നടത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി വി.ശിവൻകുട്ടി മാർച്ച് ഉദ്ഘാടനം ചെയ്തു. കെ.എസ്.സുനിൽകുമാർ, പട്ടം ശശിധരൻ, പുത്തൻപള്ളി നിസാർ, മീനാങ്കൽ കുമാർ, എസ്.ഗോ പൻ തുടങ്ങിയവർ പ്രസംഗിച്ചു.