തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയിൽ ഇന്നലെയും തീരുമാനമായില്ല.
ചർച്ചയിൽ 12 സീറ്റുകൾ വേണമെന്ന നിലപാടിൽ ജോസഫ് വിഭാഗം ഉറച്ചു നിന്നു. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ എന്നീ സീറ്റുകളെ ചൊല്ലിയാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നത്. ഇക്കാര്യത്തിൽ ഇന്ന് വീണ്ടും ചർച്ച തുടരും. ഇന്നത്തെ യുഡിഎഫ് യോഗത്തിനു മുൻപ് സീറ്റുകളെ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.