തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന സിവിൽ പോലീസ് ഉദ്യോഗാർഥികൾ ഇന്ന് മഹാസംഗമം സംഘടിപ്പിക്കും. സമരം ഇന്ന് 25-ാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്ന് രാവിലെ 11 ന് നടക്കുന്ന മഹാസംഗമം ജസ്റ്റീസ് കമാൽ പാഷ ഉദ്ഘാടനം ചെയ്യും. മുഴുവൻ ജില്ലകളിലേയും ഉദ്യോഗാർഥികൾ സംഗമത്തിൽ പങ്കെടുക്കുമെന്ന് ഉദ്യോഗാർഥി പ്രതിനിധികൾ അറിയിച്ചു.
പോലീസ് കോണ്‍സ്റ്റബിൾ റാങ്ക് പട്ടികയ്ക്ക് ലഭിക്കാനുള്ള 3200 ഒഴിവുകൾ പിഎസ്സിയിൽ റിപ്പോർട്ട് ചെയ്ത് നിയമനം നടത്തുക, എല്ലാ ഒഴിവുകളിലും പിഎസ്സി റാങ്ക് പട്ടികകളിൽ നിന്ന് സ്ഥിര നിയമനം നടത്തുക, സർക്കാരിന്റെ യുവജന വഞ്ചന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മഹാസംഗമം സംഘടിപ്പിക്കുന്നത്. സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.