+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി​വേ​ണ്ട തീ​രു​മാ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ സ​മി​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ മു​​​ൻ​​​കൂ​​​ർ അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​മാ​​​യി വ​​​രു​​​ന്ന സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ പ​​​രി​​​
തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി​വേ​ണ്ട തീ​രു​മാ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ സ​മി​തി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ മു​​​ൻ​​​കൂ​​​ർ അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​മാ​​​യി വ​​​രു​​​ന്ന സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു സ​​​മ​​​ർ​​​പ്പി​​​ക്കാ​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ സ​​​മി​​​തി​​​ക്കു രൂ​​​പം ന​​​ൽ​​​കി.

വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ നി​​​ന്നും അ​​​നു​​​മ​​​തി വാ​​​ങ്ങേ​​​ണ്ട കാ​​​ര്യ​​​ങ്ങ​​​ൾ സ​​​മി​​​തി പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷ​​​മാ​​​കും മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക. പൊ​​​തു​​​ഭ​​​ര​​​ണ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ് സ​​​മി​​​തി ക​​​ണ്‍​വീ​​​ന​​​ർ. ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​കു​​​പ്പി​​​ന്‍റെ സെ​​​ക്ര​​​ട്ട​​​റി​​​യും സ​​​മി​​​തി​​​യി​​​ലു​​​ണ്ടാ​​​കും.
എ​​​ല്ലാ തി​​​ങ്ക​​​ളാ​​​ഴ്ച​​​യും രാ​​​വി​​​ലെ 11ന് ​​​സ​​​മി​​​തി ചേ​​​രും. ​​​വ​​​കു​​​പ്പു​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളു​​​ടെ കു​​​റി​​​പ്പ് ഒ​​​രു​​​ദി​​​വ​​​സം മു​​​ന്പെ​​​ങ്കി​​​ലും പൊ​​​തു​​​ഭ​​​ര​​​ണ സെ​​​ക്ര​​​ട്ട​​​റി​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. വ​​​കു​​​പ്പു​​​ക​​​ൾ നേ​​​രി​​​ട്ട് ഫ​​​യ​​​ലു​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ​​​ക്ക് ന​​​ൽ​​​ക​​​രു​​​തെ​​​ന്നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.