പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാര്യ ഡോ. കെ.പി.ജമീല മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാതെ മന്ത്രി എ.കെ. ബാലൻ. പ്രാഥമിക ചർച്ചകൾ മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
നാലു ടേം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ ഇത്തവണ എ.കെ. ബാലൻ മത്സര രംഗത്തുണ്ടാകില്ല. ഈ സാഹചര്യത്തിലാണ് മുൻ ആരോഗ്യ വകുപ്പ് ഡയറക്ടർ കൂടിയായ ഭാര്യ ഡോ.കെ.പി.ജമീലയെ എ.കെ. ബാലന്റെ സിറ്റിംഗ് സീറ്റായ തരൂർ മണ്ഡലത്തിൽ മത്സരിപ്പിക്കാനുള്ള നീക്കം. എന്നാൽ, ഇക്കാര്യത്തിൽ ജില്ലാ കമ്മിറ്റിയിൽ തീരുമാനമായിട്ടില്ല.