തൃശൂർ: പൗരസ്ത്യ ഭാഷാധ്യാപക സംഘടനയുടെ (പി.ബി.എസ്) 73-ാം സംസ്ഥാന സമ്മേളനം അഞ്ച്, ആറ് തീയതികളിലായി നടക്കും.
സാഹിത്യ അക്കാദമി ഹാളിൽ വെള്ളിയാഴ്ച രാവിലെ ഒന്പതിനു നടക്കുന്ന പ്രതിനിധിസമ്മേളനം പി.ബി.എസ് മുൻ സംസ്ഥാന പ്രസിഡന്റ് എം. രാജേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സമ്മേളനം രാവിലെ പതിനൊന്നിനു സാഹിത്യകാരൻ എം.കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ. പി.ആർ. രാമചന്ദ്രൻ അധ്യക്ഷനാകും. ഉച്ചയ്ക്ക് 1.30നു നടക്കുന്ന യാത്രയയപ്പു സമ്മേളനം തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്യും. തൃശൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ എൻ. ഗീത മുഖ്യാതിഥിയാകും. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.ഡി. അനിതാകുമാരി, കോർപറേഷൻ കൗൺസിലർ റെജി ജോയ് എന്നിവർ പ്രസംഗിക്കും. സമ്മേളനം ശനിയാഴ്ച സമാപിക്കും.