ആലപ്പുഴ: മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനും വീണ്ടും നിയമസഭയിലേക്കു മത്സരിച്ചേക്കും. ഇരുവർക്കും ഇളവു നൽകി വീണ്ടും മത്സരിപ്പിക്കണമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൽ അഭിപ്രായമുയർന്നു. ആലപ്പുഴയിലും അന്പലപ്പുഴയിലും ഇവർക്ക് രണ്ട് പേർക്കും തന്നെയാണ് വിജയസാധ്യതയുള്ളതെന്നാണു സെക്രട്ടേറിയറ്റ് വിലയിരുത്തൽ. സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ല.