തൃശൂർ: കോണ്ഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയർ ജനറലായി സിസ്റ്റർ റിൻസി സിഎസ്സി തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റർ ഷെൽറ്റിയാണു വികാർ ജനറൽ. സിസ്റ്റർ ജോഫി, സിസ്റ്റർ മെറിറ്റ, സിസ്റ്റർ ഗിൽദാസ് എന്നിവരെ ജനറൽ കൗണ്സിലേഴ്സായും സിസ്റ്റർ ധന്യയെ ഓഡിറ്റർ ജനറലായും തെരഞ്ഞെടുത്തു.