തിരുവനന്തപുരം: എൽഡിഎഫിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവാചകം പുറത്തിറക്കി. ഉറപ്പാണ് എൽഡിഎഫ് എന്നതാണ് പുതിയ പ്രചാരണവാക്യം.
ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്. എൽഡിഎഫ് വരും, എല്ലാം ശരിയാകും എന്നതായിരുന്നു കഴിഞ്ഞ തവണത്തെ പ്രചാരണവാചകം. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ പ്രതിപാദിക്കുന്ന പോസ്റ്ററുകളും ഇതോടൊപ്പം പുറത്തിറക്കി. എകെജി ഹാളിൽ നടന്ന ചടങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയാണ് പ്രചാരണവാചകം പ്രകാശനം ചെയ്തത്.