പാലക്കാട്: തല മുണ്ഡനംചെയ്തു മക്കളുടെ മരണത്തിൽ നീതി ആവശ്യപ്പെട്ട് സത്യഗ്രഹം നടത്തുന്ന വാളയാർ അമ്മയുടെ കണ്ണീരിൽ ഈ സർക്കാർ ഒലിച്ചുപോകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.യൂത്ത് കോണ്ഗ്രസ് കമ്മിറ്റി നടത്തിയ ഹംചലോ യുവജന പദയാത്രയുടെ സമാപന സമ്മേളനം പാലക്കാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെവിടെയും ഇത്രയും വലിയ പാപം നടന്നിട്ടുണ്ടാകില്ല. സ്ത്രീകൾക്കും കുട്ടികൾക്കും അഞ്ചുവർഷം സംരക്ഷണം നൽകിയെന്നു വാദിക്കുന്ന സർക്കാരിന്റെ കാലത്താണ് ഈ ക്രൂരത നടന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. സമ്മേളനത്തിനുശേഷം ഉമ്മൻ ചാണ്ടി വാളയാറിലെ പെൺകുട്ടികളുടെ അമ്മയെ സമരപ്പന്തലിലെത്തി സന്ദർശിച്ചു.