തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയായി വി.പി. ജോയി ചുമതലയേറ്റു. ഡോ. വിശ്വാസ് മേത്ത വിരമിച്ച ഒഴിവിലാണു 47-ാമത് ചീഫ് സെക്രട്ടറിയായി വി.പി. ജോയി സ്ഥാനമേറ്റത്.
2023 ജൂണ്‍ 30 വരെ ജോയിക്ക് കാലാവധിയുണ്ട്. 1987 ബാച്ച് ഐഎഎസ് ഓഫീസറായ വി.പി. ജോയി കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ ഏകോപന ചുമതലയുള്ള സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു.
സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത വി.പി. ജോയിക്ക് ചുമതല കൈമാറി. അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ടി.കെ. ജോസ്, ആശ തോമസ്, ഡോ. വി. വേണു, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തുടങ്ങിയവർ പങ്കെടുത്തു.