തൃശൂർ: യുഡിഎഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന തീരദേശ ജാഥ ഇന്നു കാസർഗോഡുനിന്നും ആരംഭിക്കും. രണ്ടു മേഖലകളിലായി നടത്തുന്ന ജാഥയിൽ വടക്കൻ മേഖലാ ജാഥ ടി.എൻ. പ്രതാപൻ എംപിയും തെക്കൻ മേഖലാ ജാഥ മുൻ മന്ത്രി ഷിബു ബേബി ജോണും നയിക്കും.
ഇന്നു കാസർഗോഡ് കസബ കടപ്പുറത്തു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാളെ തിരുവനന്തപുരം നെയ്യാറ്റിൻകര പൊഴിക്കൂറിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ജാഥകളുടെ ഉദ്ഘാടനം നിർവഹിക്കും.
മാർച്ച് ആറിനു നാലിന് ഇരുജാഥകളും എറണാകുളം ജില്ലയിലെ വൈപ്പിൻ നിയോജക മണ്ഡലത്തിലെ പള്ളത്താംകുളങ്ങര ക്ഷേത്ര മൈതാനിയിൽ സമാപിക്കും. ഉമ്മൻ ചാണ്ടി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.ദേശീയ-സംസ്ഥാന നേതാക്കൾ പങ്കെടുക്കും. തീരദേശത്തെ 41 നിയോജകമണ്ഡലങ്ങളിൽ ജാഥ പര്യടനം നടത്തും.