തിരുവനന്തപുരം: യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ടു കേരള ജനപക്ഷം നേതാവ് പി.സി. ജോർജ് ഒരിക്കൽ പോലും കെപിസിസി പ്രസിഡന്റായ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ. അങ്ങനെയൊരു ആവശ്യമുണ്ടെങ്കിൽ തന്നെ വന്നു കാണേണ്ടതല്ലേ. കാണുകയോ ഫോണിൽ വിളിക്കുകയോ പോലും ചെയ്തിട്ടില്ല.
അദ്ദേഹത്തിന്റെ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് സമയം പാഴാക്കാനില്ലെന്നും പി.സി. ജോർജിനെ കേരള ജനതയ്ക്ക് നന്നായി അറിയാമെന്നും ഇതു സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
പിഎസ്സി ഉദ്യോഗാർഥികളുടെ സമരം ഒത്തുതീർപ്പാക്കിയ സർക്കാർ നടപടിയിൽ സംശയമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ഉദ്യോഗാർഥികളുമായി മന്ത്രിതലത്തിൽ ചർച്ച നടത്താൻ തയാറായത് വൈകിവന്ന വിവേകമാണ്. ഉറപ്പുകൾ നൽകി ഉദ്യോഗാർഥികളെ ഇനിയും സർക്കാർ വഞ്ചിക്കരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.