തൃശൂർ: ഓൾ കേരള ഫ്ലവർമിൽ ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രതിനിധിയോഗം ചേർന്നു.
കൊടുങ്ങല്ലൂർ കാവിൽക്കടവ് മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ ചേർന്ന യോഗം മുൻ റവന്യു മന്ത്രി കെ.ഇ. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി.കെ. ബാബു അധ്യക്ഷത വഹിച്ചു. കെ.കെ. ഓമനക്കുട്ടൻ സ്വാഗതം ആശംസിച്ചു. കെ. മുരളീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന പ്രസിഡന്റായി കെ.ഇ. ഇസ്മയിലിനെയും സെക്രട്ടറിയായി കെ. മുരളീധരനെയും തെരഞ്ഞെടുത്തു. ടി.കെ. ബാബു - വർക്കിംഗ് പ്രസിഡന്റ്, കെ.കെ. ഓമനക്കുട്ടൻ-ജോയിന്റ് സെക്രട്ടറി, സുലേഖ - വൈസ് പ്രസിഡന്റ്, എം.എ. അസീസ് -ഖജാൻജി എന്നിവരാണ് മറ്റു ഭാരവാഹികൾ.