+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ഭീഷണി മാ​റി​യി​ട്ടില്ല, മൂ​ന്നാം വ​ര​വ് അ​ത്യ​ന്തം അ​പ​ക​ട​ക​രം: സി​എ​സ്ഐ​ആ​ര്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ്19 പ്ര​​​തി​​​സ​​​ന്ധി അ​​​വ​​​സാ​​​നി​​​ച്ചു​​​വെ​​​ന്നോ ഇ​​​ന്ത്യ സ​​​മൂ​​​ഹ പ്ര​​​തി​​​രോ​​​ധം കൈ​​​വ​​​രി​​​ച്ചു​​​വെ​​​ന്നോ ഒ​​​രി​​​ക്ക​​​ലും ക​​​ര
കോ​വി​ഡ് ഭീഷണി മാ​റി​യി​ട്ടില്ല, മൂ​ന്നാം വ​ര​വ്  അ​ത്യ​ന്തം അ​പ​ക​ട​ക​രം: സി​എ​സ്ഐ​ആ​ര്‍
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ്-19 പ്ര​​​തി​​​സ​​​ന്ധി അ​​​വ​​​സാ​​​നി​​​ച്ചു​​​വെ​​​ന്നോ ഇ​​​ന്ത്യ സ​​​മൂ​​​ഹ പ്ര​​​തി​​​രോ​​​ധം കൈ​​​വ​​​രി​​​ച്ചു​​​വെ​​​ന്നോ ഒ​​​രി​​​ക്ക​​​ലും ക​​​രു​​​ത​​​രു​​​തെ​​​ന്നും ജാ​​​ഗ്ര​​​ത കൈ​​​വി​​​ട്ടാ​​​ല്‍ മൂ​​​ന്നാം വ​​​ര​​​വ് അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കു​​​മെ​​​ന്നും ശാ​​​സ്ത്ര, വ്യ​​​വ​​​സാ​​​യ, ഗ​​​വേ​​​ഷ​​​ണ കൗ​​​ണ്‍​സി​​​ല്‍ (സി​​​എ​​​സ്ഐ​​​ആ​​​ര്‍) ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റ​​​ല്‍ ഡോ. ​​​ശേ​​​ഖ​​​ര്‍ സി ​​​മ​​​ണ്ഡെ പ​​​റ​​​ഞ്ഞു. ഇ​​​പ്പോ​​​ഴ​​​ത്തെ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ അ​​​തി​​​ജീ​​​വി​​​ക്കാ​​​ന്‍ ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ തു​​​ട​​​ര്‍​ന്നും സ​​​ഹ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ര്‍​ത്തി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. കാ​​​ലാ​​​വ​​​സ്ഥാ മാ​​​റ്റം, പ​​​ര​​​മ്പ​​​രാ​​​ഗ​​​ത ഇ​​​ന്ധ​​​ന​​​ങ്ങ​​​ളെ അ​​​മി​​​ത​​​മാ​​​യി ആ​​​ശ്ര​​​യി​​​ക്ക​​​ല്‍ തു​​​ട​​​ങ്ങി​​​യ ഘ​​​ട​​​ക​​​ങ്ങ​​​ള്‍ സൃ​​​ഷ്ടി​​​ക്കു​​​ന്ന കൊ​​​ടും​​​വി​​​പ​​​ത്തു​​​ക​​​ളെ നേ​​​രി​​​ടാ​​​നും ഈ ​​​സ​​​ഹ​​​ക​​​ര​​​ണം അ​​​ത്യ​​​ന്താ​​​പേ​​​ക്ഷി​​​ത​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

‘ശാ​​​സ്ത്ര​​​ത്തി​​​ന്‍റെ​​​യും സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ​​​യും പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ കോ​​​വി​​​ഡ്-19 നോ​​​ടു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ രാ​​​ജീ​​​വ് ഗാ​​​ന്ധി ജൈ​​​വ​​​സാ​​​ങ്കേ​​​തി​​​ക കേ​​​ന്ദ്രം സം​​​ഘ​​​ടി​​​പ്പി​​​ച്ച ദേ​​​ശീ​​​യ ശാ​​​സ്ത്ര പ്ര​​​ഭാ​​​ഷ​​​ണ പ​​​ര​​​മ്പ​​​ര​​​യി​​​ല്‍ ഓ​​​ണ്‍​ലൈ​​​നാ​​​യി പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ഡോ. ​​​മ​​​ണ്ഡെ.
വാ​​​ക്സി​​​നു​​​ക​​​ള്‍ കോ​​​വി​​​ഡി​​​നെ​​​തി​​​രെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​ണ്. പ​​​ക്ഷേ വ​​​ക​​​ഭേ​​​ദം വ​​​ന്ന വൈ​​​റ​​​സു​​​ക​​​ളെ എ​​​ല്ലാ ശ​​​ക്തി​​​യു​​​മു​​​പ​​​യോ​​​ഗി​​​ച്ച് നേ​​​രി​​​ടാ​​​ന്‍ വാ​​​ക്സി​​​നു​​​ക​​​ള്‍​ക്ക് ക​​​ഴി​​​യി​​​ല്ല എ​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ തെ​​​ളി​​​വി​​​ല്ല. വ​​​ക​​​ഭേ​​​ദം സം​​​ഭ​​​വി​​​ക്കു​​​ന്ന​​​ത് വൈ​​​റ​​​സി​​​ല്‍ എ​​​വി​​​ടെ​​​യെ​​​ങ്കി​​​ലു​​​മാ​​​യി​​​രി​​​ക്കും. വൈ​​​റ​​​സി​​​നെ ആ​​​ക​​​മാ​​​നം നേ​​​രി​​​ടാ​​​ന്‍ വാ​​​ക്സി​​​നു​​​ക​​​ള്‍​ക്ക് ശേ​​​ഷി​​​യു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.