തിരുവനന്തപുരം: മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന് പരിപാടിയില്‍ സ്വകാര്യ ആശുപത്രികളെ സംസ്ഥാന ആരോഗ്യവകുപ്പ് ഉള്‍പ്പെടുത്തി. സ്വകാര്യ ആശുപത്രികളെ രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന് പരിപാടിയുടെ ഭാഗമാക്കിയിട്ടില്ല എന്ന രീതിയില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മുന്നൂറോളം സ്വകാര്യ ആശുപത്രികളില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ വിവരങ്ങള്‍ http:// sha.kerala.gov.in/list-of-empanelled-hospitals/. എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.
രണ്ടാം ഘട്ടത്തില്‍ വാക്സിന് നല്‍കുന്നത് 60നു മുകളില്‍ പ്രായമുള്ളവര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ്. സമയബന്ധിതമായും സുരക്ഷിതമായും വാക്സിനേഷന് പരിപാടി നടത്താന്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം അത്യാവശ്യമാണ്. സ്വകാര്യ ആശുപത്രികളിലെ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ തലത്തില്‍, ആരോഗ്യവകുപ്പ് ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മീറ്റിംഗുകള്‍ നടത്തിയിട്ടുണ്ട്.