തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 2016-17 അധ്യയനവർഷം മുതൽ 2019-2020 വരെ അധിക തസ്തികകളിൽ ജോലിചെയ്യുന്ന നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകർക്ക് നിയമന തീയതി ഏതായാലും 2021 ഫെബ്രുവരി ആറിന് ശേഷമേ ശന്പളം ഉൾപ്പെടെയുള്ള സാന്പത്തിക ആനുകൂല്യങ്ങൾക്ക് അർഹതയുള്ളുവെന്ന് വ്യക്തത വരുത്തി ഉത്തരവ്.
ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്റെ ഉത്തരവ് ഈ മാസം 25നാണ് പുറത്തിറങ്ങിയത്. ഫെബ്രുവരി ആറിന് ഇറങ്ങിയ ഉത്തരവിൽ കൂടുതൽ വ്യക്തത വരുത്തിക്കൊണ്ടുള്ള ഉത്തരവാണ് 25ന് പുറത്തിറക്കിയത്.
2016 -17 മുതൽ 2019 -20 വരെ അധിക തസ്തികകളിൽ നിയമിതരായവരുടെ കാര്യത്തിൽ, സംരക്ഷിത അധ്യാപകരുടെ നിയമനം സംബന്ധിച്ച് കോടതിവിധിക്കു വിധേയമായി ഭാവിയിൽ നിയമനം നൽകാമെന്ന് സത്യപ്രസ്താവന നൽകുന്നുവെങ്കിൽ നിയമനതീയതി മുതൽ സാങ്കല്പികമായി (നോഷണൽ) അംഗീകാരം നൽകാം. ഇതിന് ആവശ്യമായ സമ്മതപത്രത്തിന്റെ മാതൃക സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തയാറാക്കി നിയമപരിശോധന നടത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകണം. സംരക്ഷിത അധ്യാപകരെ ലഭ്യമല്ലാത്തതിനാൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കപ്പെട്ടവരുണ്ടെങ്കിൽ അവർക്ക് നിയമനാംഗീകാരം ലഭിക്കില്ലെന്ന് ഉത്തരവിൽ പറയുന്നു.
1979നു ശേഷം ആരംഭിച്ചതോ, അപഗ്രേഡ് ചെയ്യപ്പെട്ടതോ ആയ പുതിയ സ്കൂളുകളിലെ ഒരു തസ്തികയിൽ സംരക്ഷിത അധ്യാപക നിയമനം നടത്തുകയോ, ഭാവിയിൽ നിയമനം നടത്താമെന്ന് സത്യപ്രസ്താവന നടത്തുകയോ ചെയ്ത മാനേജ്മെന്റുകളിൽ ആദ്യം ഉണ്ടാകുന്ന ഒഴിവുകളിൽ സംരക്ഷിത അധ്യാപകനെ നിയമിക്കണം. ഈ വ്യവസ്ഥയിൽ ഇത്തരം സ്കൂളുകളിലെ അധിക തസ്തിക, ദീർഘകാല അവധി എന്നിവ ഉൾപ്പെടെയുള്ള മുഴുവൻ നിയമനങ്ങൾക്കും നിയമന തീയതി മുതൽ നോഷണലായി അംഗീകാരം നല്കാം. സംരക്ഷിത അധ്യാപകനെ നിയമിക്കേണ്ട ഒഴിവിൽ പ്രസിദ്ധീകരിച്ച അധ്യാപക ബാങ്കിൽ നിന്നും വിദ്യാഭ്യാസ ഉപഡയറക്ടറുടെ അനുമതിയോടെ മാനേജർക്ക് സംരക്ഷിത അധ്യാപകനെ നിയമിക്കാം. ഇത്തരത്തിലുണ്ടാകുന്ന ആദ്യ ഒഴിവിൽ തന്നെ സംരക്ഷിത അധ്യാപകനെ നിയമിക്കണമെന്നും ഉത്തരവിൽ പറയുന്നു.