കൊച്ചി: പാര്‍ട്ടി പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്. ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാകും. പാര്‍ട്ടിയെ തോല്‍പ്പിക്കുന്നതിനായി 20 സീറ്റില്‍ സിപിഎം-കോണ്‍ഗ്രസ് ധാരണ ഉണ്ടായിട്ടുണ്ടെന്നും, കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ബിജെപി എത്തുമെന്നും അദ്ദേഹം പറഞ്ഞു.