തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ധ൪മ്മടത്ത് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി കൂടിയായ ജി. ദേവരാജനെ മത്സരിപ്പിക്കാൻ ആലോചിച്ച് യുഡിഎഫ് നേതൃത്വം. യുഡിഎഫ് നേതൃതലത്തിൽ നടന്ന ചർച്ചകളിലാണ് ഇത്തരമൊരു നിർദേശമുയർന്നത്.
എന്നാൽ ബംഗാളിൽ ഇടതുമുന്നണിയിലെ സഖ്യകക്ഷിയും ദേശീയതലത്തിൽ ഇടതുസഖ്യത്തിലുൾപ്പെട്ടതുമായ ഫോർവേഡ് ബ്ലോക്കിന്റെ അഖിലേന്ത്യാ നേതൃത്വത്തിന്റെ ഭാഗമായി നിൽക്കുമ്പോൾ, സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തിനെതിരെ മത്സരിക്കുന്നത് ദേശീയതലത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന് വിലയിരുത്തി ദേവരാജൻ പിന്മാറുകയായിരുന്നു.
ധർമ്മടത്ത് യുഡിഎഫ് ശക്തനായ സ്ഥാനാർഥിയെ മുഖ്യമന്ത്രിക്കെതിരെ മത്സരിപ്പിക്കാനാണ് ആലോചന.