കൊച്ചി: പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെങ്കിലും ആഘോഷമായ ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടാകില്ല. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വലിയ തോതില്‍ ആഘോഷമാക്കേണ്ടിയിരുന്ന പാലം ഉദ്ഘാടനം സാധാരണ ചടങ്ങായി മാറാന്‍ പോകുന്നത്.
കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് പുനര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഒമ്പത് മാസമാണു സംസ്ഥാന സര്‍ക്കാര്‍ പാലം പുനര്‍നിര്‍മാണത്തിന് അനുവദിച്ചിരുന്ന സമയം. ഇതുപ്രകാരം ജൂണ്‍ വരെയായിരുന്നു സമയം. എന്നാല്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ പണികള്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് പാലം ഉദ്ഘാടനം നടത്താമെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കൂട്ടല്‍. നിലവില്‍ ടാറിംഗ് ജോലികള്‍ അന്തിമഘട്ടത്തിലെത്തി. ഇന്നു മുതല്‍ പാലത്തില്‍ ഭാരപരിശോധനകള്‍ ആരംഭിക്കും. അധികം വൈകാതെ തന്നെ പാലം തുറന്നു നല്‍കിയേക്കുമെന്നാണ് സൂചന.
ഭാരം നിറച്ച ടിപ്പര്‍ ലോറികള്‍ 24 മണിക്കൂര്‍ പാലത്തില്‍ നിര്ത്തിയിട്ടുകൊണ്ടാണു പരിശോധന നടത്തുന്നത്. പിന്നീട് ഈ ലോറികള്‍ മാറ്റിയും നിരീക്ഷണം നടത്തും. രണ്ടു ദിവസംമുമ്പാണു പാലത്തിലെ ടാറിംഗ് ആരംഭിച്ചത്. ഭാരപരിശോധന പൂര്‍ത്തിയാക്കി മാര്‍ച്ച് ആറിനുമുമ്പ് പാലത്തിന്റെ പ്രധാനപണികളെല്ലാം തീര്‍ക്കുമെന്നു അധികൃതര്‍ വ്യക്തമാക്കി. അഞ്ചിനു വൈകിട്ടോടെ പാലം സര്‍ക്കാരിനു കൈമാറാനാകുമെന്നാണു സൂചന.
വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ക്കു പുറമേ പാലാരിവട്ടം പാലം കൂടി തുറക്കുന്നതോടെ കൊച്ചിയിലെ ഗതാഗതക്കുരുക്കിനു കാര്യമായ പരിഹാരമാകും.