കോട്ടയം: കേരള കോൺഗ്രസ് പി.ജെ. ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ് -എം എന്ന പേര് ദുരുപയോഗം ചെയ്തതിനെതിരെ കേരള കോണ്‍ഗ്രസ് -എം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി.
ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ കേരള കോണ്‍ഗ്രസ് -എം എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ. മാണി നേതൃത്വം നൽകുന്ന വിഭാഗത്തിന് അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും അനുകൂല വിധി നല്‍കിയിരുന്നുവെന്നും സണ്ണി തെക്കേടം നല്കിയ പരാതിയിൽ പറയുന്നു.