കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മത്സ്യവിപണന, ലേല ഗുണനിലവാര ഓര്‍ഡിനന്‍സ് ചെറുകിട പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നതാണെന്നാരോപിച്ച് ധീവര ട്രസ്റ്റിനുവേണ്ടി മാനേജിംഗ് ട്രസ്റ്റി സുധിരഞ്ജന് ഉള്‍പ്പെടെ നല്കിയ ഹര്‍ജിയില്‍ സര്‍ക്കാരിനു നോട്ടീസ് നല്കാന് ഹൈക്കോടതി നിര്‍ദേശം .
2020 സെപ്റ്റംബര്‍ 23നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ചെറുകിട മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം തേടാതെയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും വന്‍കിട മത്സ്യബന്ധനക്കാരെയും ചെറുകിട - പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും ഒരു പോലെയാണ് ഓര്‍ഡിനന്‍സില്‍ പരിഗണിച്ചിട്ടുള്ളതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ചെറുകിട മത്സ്യത്തൊഴിലാളികള്‍ മീനുമായി ലേലം സെന്ററുകളില്‍ പോയി സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നത് അടക്കമുള്ള വ്യവസ്ഥകള്‍ പ്രായോഗികമല്ല. മത്സ്യത്തൊഴിലാളികളെ സാമ്പത്തികമായി തകര്‍ക്കുന്ന തരത്തിലുള്ള ഓര്‍ഡിനന്‍സ് റദ്ദാക്കുകയോ ചെറുകിട മത്സ്യത്തൊഴിലാളികളെ ഇതില്‍ നിന്ന് ഒഴിവാക്കുകയോ വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.