കുമാരനല്ലൂർ: പിക്അപ് വാനിന്റെ ഡോർ തട്ടി മറിഞ്ഞുവീണ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കുമാരനല്ലൂർ പൗർണ്ണമിയിൽ ഉണ്ണികൃഷ്ണനാ(55) ണു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നു കുമാരനെല്ലൂർ ചവിട്ടുവരിയ്ക്കു സമീപം ഹരിതാ ഹോംസിനു മുന്നിലാണ് അപകടമുണ്ടായത്.
കോട്ടയത്തുനിന്നും കുമാരനല്ലൂരിലെ വീട്ടിലേക്കു സ്കൂട്ടറിൽ വരുന്പോൾ വഴിയരികിൽ പാർക്കു ചെയ്തിരുന്ന പിക്അപ് വാനിന്റെ ഡോർ തുറക്കുകയും സ്കൂട്ടർ ഡോറിലിടിച്ചു മരിക്കുകയുമായിരുന്നു. തലയിലിടിച്ചു റോഡിൽ തെറിച്ചുവീണ ഉണ്ണികൃഷ്ണനെ നാട്ടുകാർ ചേർന്നു മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വൈകുന്നേരം 5.30നു മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു നടക്കും. ഭാര്യ അനിത. മക്കൾ അഞ്ജലി (ഇൻഫോ പാർക്ക്) അജിൽ കൃഷ്ണൻ.