കൊച്ചി: ഓണ്‍ലൈന്‍ ടാക്സി സേവനത്തിന് പിന്നാലെ ഇനി ഓട്ടോറിക്ഷകളും ‘ആപ്പിലേക്ക്’. ഓണ്‍ലൈന്‍ ആയി ഓട്ടോ ബുക്ക് ചെയ്ത് യാത്ര ചെയ്യാവുന്ന ‘മൈ ഓട്ടോ’മൊബൈല്‍ ആപ് അടുത്ത മാസത്തോടെ സംസ്ഥാനമൊട്ടാകെ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കും.
ആപ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്താല്‍ ഉപഭോക്താവിന് താന്‍ നില്ക്കുന്ന സ്ഥലത്തുള്ള ഓട്ടോ തെരഞ്ഞെടുക്കാം. ദൂരം അനുസരിച്ചുള്ള നിരക്ക് നേരത്തെ തന്നെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ആപ്പില്‍ രേഖപ്പെടുത്താനും സൗകര്യമുണ്ട്. കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ ലഭ്യമാകുന്നു എന്നതാണ് ആപ്ലിക്കേഷന്റെ പ്രത്യേകത. നിലവിലുള്ള ഔദ്യോഗിക നിരക്ക് തന്നെയാകും ഈടാക്കുക. ബുക്ക് ചെയ്താല്‍ ആ ഓട്ടോയുടെ എല്ലാ വിവരങ്ങളും യാത്രക്കാരന് ലഭിക്കും. കൊച്ചി ഇന്‍ഫോപാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടൊയോടെക് ടെക്നോളജീസ് എന്ന മലയാളി സ്റ്റാര്‍ട്ട് അപ് കമ്പനിയാണ് ആപ് വികസിപ്പിച്ചത്. നിലവില്‍ തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലൊഴികെ ആപ്പിന്റെ സേവനം ലഭ്യമാകും.
ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ 300 രൂപയും ടാക്സും നല്‍കിയാണ് ആപ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യുക. ഒരു വര്‍ഷമാണ് രജിസ്ട്രേഷന് കാലാവധി. രാജ്യത്തെവിടെയും ഈ ആപ്പിലൂടെ ബുക്ക് ചെയ്ത് ഓട്ടോ സവാരി നടത്താനാകും.