കൊച്ചി: ജനങ്ങള്‍ക്കു സൗജന്യനിരക്കില്‍ കോവിഡ് ടെസ്റ്റുകള്‍ നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. ആര്‍ടി-പിസിആര്‍ കോവിഡ് ടെസ്റ്റുകള്‍ക്കു ഡല്‍ഹിപോലുള്ള സംസ്ഥാനങ്ങളില്‍ ഈടാക്കുന്നത് 800 രൂപയാണെങ്കില്‍ കേരളത്തില്‍ അത് 1,800 രൂപയാണ്. രോഗംകൊണ്ടു വലയുന്നവരോടുള്ള ക്രൂരതയും മനുഷ്യാവകാശ ലംഘനവുമാണിതെന്നു സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ പി.സി. സിറിയക് പറഞ്ഞു.