തിരുവനന്തപുരം: മലയാള ഭാഷയേയും കവിതയേയും പുതിയ ഭാവതലങ്ങളിലേക്കുയർത്തിയ കവിയാണു വിഷ്ണുനാരായണൻ നന്പൂതിരിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തലശേരി ബ്രണ്ണൻ കോളജിൽ അധ്യാപകനായിരുന്ന നന്പൂതിരിയോട് എന്നും ഒരു ശിഷ്യന്റെ ഭാഗത്തുനിന്നുള്ള സ്നേഹാദരങ്ങളുണ്ടായിരുന്നു. മലയാള ഭാഷയ്ക്കും കേരളീയ സംസ്കാരത്തിനും പുരോഗമനപരമായ മൂല്യങ്ങൾക്കും കനത്ത നഷ്ടമാണു വിഷ്ണുനാരായണൻ നന്പൂതിരിയുടെ വിയോഗം മൂലം ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.