കോഴിക്കോട്: ട്രെയിനില്‍ കടത്തുകയായിരുന്ന 2.2 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) പിടികൂടി. ഇന്നലെ രാവിലെ മുംബൈയില്‍നിന്ന് കോഴിക്കോട്ടെത്തിയ നേത്രാവതി എക്സ്പ്രസില്‍നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാന് സ്വദേശി രമേഷ് സിംഗ് രജ്പത്തിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നു കോഴിക്കോട്ടെ ജ്വല്ലറിയിലേക്കാണു സ്വര്‍ണം കൊണ്ടുവന്നതെന്നാണ് അറിയാനായത്.
കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ രമേഷ് സിംഗ് തയാറായിട്ടില്ലെന്ന് ആര്‍പിഎഫ് അറിയിച്ചു. സംഭവത്തില്‍ സ്റ്റേറ്റ് ജിഎസ്ടി വിഭാഗവും റവന്യൂ ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചു.