കൊച്ചി: പാചകവാതകം അടക്കമുള്ള പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ധനയില്‍ പ്രതിഷേധിച്ചും പെട്രോളിയം ഉല്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടും മാര്‍ച്ച് രണ്ടിനു രാവിലെ 11 മുതല്‍ ധര്‍ണ നടത്താന്‍ കേരള ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ് അസോസിയേഷന് തീരുമാനിച്ചു. എറണാകുളത്തെ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ഓഫീസിനു മുന്നില്‍ തലമുണ്ഡനം ചെയ്ത് പിച്ചച്ചട്ടിയുമായിട്ടാണ് പ്രതിഷേധ ധര്‍ണ നടത്തുന്നത്.
കേരള ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ് അസോസിയേഷന് സംസ്ഥാനകമ്മിറ്റി അംഗങ്ങളും എറണാകുളം ജില്ലാ കമ്മിറ്റി അംഗങ്ങളുമാണ് തലമുണ്ഡനപ്രതിഷേധ സമരത്തില്‍ പങ്കെടുക്കുക.
കേരള ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ് അസോസിയേഷന് സംസ്ഥാനകമ്മിറ്റി അംഗങ്ങളും എറണാകുളം ജില്ലാ കമ്മിറ്റി അംഗങ്ങളുമാണ് തലമുണ്ഡനപ്രതിഷേധ സമരത്തില്‍ പങ്കെടുക്കുക.